വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ജോലി അവസരം :vizhinjam international see port job vacancies 2025-2026

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ജോലി അവസരം :vizhinjam international see port job vacancies 2025-2026

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ജോലി അവസരം :vizhinjam international see port job vacancies 2025-2026


സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) ന്റെ ആഭിമുഖ്യത്തിൽ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) താഴെ പറയുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

സ്ഥാപനം :വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL).
(റിക്രൂട്ട്മെന്റ് ഏജൻസി: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് - CMD)
ജോലി സ്ഥലം: വിഴിഞ്ഞം, തിരുവനന്തപുരം.
അപേക്ഷാ രീതി:ഓൺലൈൻ (വെബ്സൈറ്റ് വഴി മാത്രം).

Job details 

1. മൾട്ടി ടാസ്കിങ് പേഴ്സണൽ (Multi Tasking Personnel)

ഒഴിവുകൾ- 02
വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ബിരുദം (Graduation) + കമ്പ്യൂട്ടർ പരിജ്ഞാനം.
മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ വൈദഗ്ധ്യം നിർബന്ധം.
പ്രവൃത്തി പരിചയം: സർക്കാർ/അർദ്ധസർക്കാർ/പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ
ഓഫീസ്/അഡ്മിൻ/ക്ലറിക്കൽ മേഖലയിൽ 1 വർഷം.
പ്രായപരിധി: 36 വയസ്സ് (01.01.2026 )
SC/ST: 5 വർഷം ഇളവ്, OBC: 3 വർഷം ഇളവ്.
ശമ്പളം: 21,175 / മാസം (Consolidated)

2. അക്കൗണ്ട്സ് ക്ലർക്ക് (Accounts Clerk)

ഒഴിവുകൾ: 01
വിദ്യാഭ്യാസ യോഗ്യത: ബി.കോം (B.Com) ബിരുദം + ടാലി (Tally) പരിജ്ഞാനം.
പ്രവൃത്തി പരിചയം സർക്കാർ/അർദ്ധസർക്കാർ/പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ
അക്കൗണ്ട്സ് വിഭാഗത്തിൽ 2 വർഷം.
പ്രായപരിധി 36 വയസ്സ് (01.01.2026 കണക്കനുസരിച്ച്).
SC/ST: 5 വർഷം ഇളവ്, OBC: 3 വർഷം ഇളവ്.
ശമ്പളം 21,175 / മാസം (Consolidated).

യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria)

  • വിദ്യാഭ്യാസം: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. (Accounts Clerk-ന് B.Com നിർബന്ധം).
  • പ്രായപരിധി: 36 വയസ്സ്. സർക്കാർ നിയമപ്രകാരം സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കും.
  • പ്രവൃത്തി പരിചയം: തസ്തികക്കനുസരിച്ച് 1 അല്ലെങ്കിൽ 2 വർഷം. (തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്).

അപേക്ഷാ ഫീസ് (Application Fee)

അപേക്ഷാ ഫീസ് ഒന്നുമില്ല.
(As per CMD official notification, no application fee is mentioned.)

തിരഞ്ഞെടുക്കൽ പ്രക്രിയ (Selection Process)

രേഖകളുടെ പരിശോധന (Scrutiny of Applications) - അപേക്ഷകൾ പ്രാഥമികമായി പരിശോധിക്കും.
പ്രാക്ടിക്കൽ/ടൈപ്പിംഗ് ടെസ്റ്റ് - MTP തസ്തികയിലേക്ക് മലയാളം/ഇംഗ്ലീഷ് ടൈപ്പിംഗ് പരീക്ഷ ഉണ്ടായിരിക്കും.

അഭിമുഖം (Interview) - യോഗ്യത നേടുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കൽ പ്രക്രിയയുടെ കൂടുതൽ വിശദാംശങ്ങൾ CMD-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ നോട്ടിഫിക്കേഷനിൽ കാണുക.

 പ്രധാന തീയതികൾ (Important Dates)

ഓൺലൈൻ അപേക്ഷയുടെ ആരംഭം ഫെബ്രുവരി 2026 (നോട്ടിഫിക്കേഷൻ പ്രകാരം)
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 18, വൈകുന്നേരം 05:00 PM
ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 25, വൈകുന്നേരം 05:00 PM

എങ്ങനെ അപേക്ഷിക്കാം? (How to Apply)

ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in സന്ദർശിക്കുക.
"Recruitment" വിഭാഗത്തിൽ നിന്നും "Notification for Recruitment to various posts at VISL" ലിങ്ക് തിരഞ്ഞെടുക്കുക, ശേഷം അപേക്ഷിക്കുക.

വിലാസം (address)
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്,
തിരുവനന്തപുരം.
(കവറിന് മുകളിൽ "Application for the post of at VISL" എന്ന് എഴുതിയിരിക്കണം)

പ്രധാന നിർദ്ദേശങ്ങൾ

ഓൺലൈൻ അപേക്ഷയും ഹാർഡ് കോപ്പിയും നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിച്ചിരിക്കണം.
തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷയുടെ പൂർണ്ണമായ തിരസ്കരണത്തിന് ഇടയാക്കും.
വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളതിനു പുറമെയുള്ള യോഗ്യതകളൊന്നും പരിഗണിക്കുന്നതല്ല.

ഈ അവസരം നഷ്ടപ്പെടുത്തരുത്. യോഗ്യതയുള്ളവർ 2026 ഫെബ്രുവരി 18-ന് മുമ്പായി അപേക്ഷിക്കുക.
Previous Post Next Post

نموذج الاتصال