ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് കേരള ബാങ്കിൽ ജോലിയവസരം;Kerala bank latest job Recruitment-2025 Apply Now
കേരള ബാങ്ക് (Kerala State Co-operative Bank ഇപ്പോൾ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒഴിവുകളുടെ വിവരങ്ങൾ ഇവിടെ താഴെ നൽകുന്നു.
▪️ചീഫ് ടെക്നോളജി ഓഫീസർ
▪️ചീഫ് കംപ്ലയൻസ് ഓഫീസർ
▪️ക്രെഡിറ്റ് എക്സ്പർട്ട്
വിദ്യാഭ്യാസ യോഗ്യതയും പരിചയവും (qualification & experience )
ചീഫ് ടെക്നോളജി ഓഫീസർ (CTO)
qualification : M.Sc കമ്പ്യൂട്ടർ സയൻസ്/IT or
B-Tech/MCA
job experience : സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ക്ലൗഡ് എന്നീ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ, ഈ മേഖലകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ചീഫ് കംപ്ലയൻസ് ഓഫീസർ (CCO)
qualification: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം.
experience : പ്രമുഖ പൊതു/സ്വകാര്യ ബാങ്കുകളിലെ ബാങ്കിംഗ് മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം.അതിൽ കുറഞ്ഞത് 3 വർഷമെങ്കിലും ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ റാങ്കിൽ പ്രവർത്തിച്ചിരിക്കണം.കംപ്ലയൻസ്, റിസ്ക് മാനേജ്മെന്റ്, ഇൻസ്പെക്ഷൻ, ക്രെഡിറ്റ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ക്രെഡിറ്റ് എക്സ്പർട്ട്
qualification: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം.
experience : നാഷണലൈസ്ഡ് ബാങ്കുകളിൽ സ്കെയിൽ III റാങ്കിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ ആയിരിക്കണം.MSME, പ്രോജക്റ്റ് അപ്രൈസൽ, റീട്ടെയിൽ ക്രെഡിറ്റ്, പ്രോജക്റ്റ് സ്കിൽസ് എന്നിവയിൽ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.
പ്രായപരിധി (Age Limit)
ചീഫ് ടെക്നോളജി ഓഫീസർ (CTO)
പ്രായപരിധി: 65 വയസ്സിൽ താഴെയായിരിക്കണം.
ചീഫ് കംപ്ലയൻസ് ഓഫീസർ (CCO)
പ്രായപരിധി: 65 വയസ്സിൽ താഴെയായിരിക്കണം.
ക്രെഡിറ്റ് എക്സ്പർട്ട്
പ്രായപരിധി: 60 വയസ്സിനും 65 വയസ്സിനും ഇടയിലായിരിക്കണം.
അപേക്ഷ രീതി (how to apply )
അപേക്ഷ ഫോം പൂരിപ്പിച്ചു ശേഷം അപേക്ഷിക്കാം.
പൂരിപ്പിക്കേണ്ട വിവരങ്ങൾ
തപാൽ വഴി: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ താഴെക്കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്.
ശ്രദ്ധിക്കുക: അപേക്ഷാ കവറിന് മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് (Chief Technology Officer / Chief Compliance Officer / Credit Expert) വ്യക്തമായി രേഖപ്പെടുത്തണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഡിസംബർ 15.
അയയ്‌ക്കേണ്ട വിലാസം: (address )
The General Manager (HR) The Kerala State Co-operative Bank Ltd; COBANK Towers, Palayam Vikas Bhavan P.O., Thiruvananthapuram-695033.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Tags
KERALA JOBS