പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ പാരാ ലീഗൽ വോളൻ്റിയർമാരെ നിയമിക്കുന്നു| പാരാ ലീഗൽ വോളൻ്റിയർമാരെ നിയമിക്കുന്നു

പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ പാരാ ലീഗൽ വോളൻ്റിയർമാരെ നിയമിക്കുന്നു
| പാരാ ലീഗൽ വോളൻ്റിയർമാരെ നിയമിക്കുന്നു

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് വേണ്ടി പാരാ ലീഗല്‍ വോളൻ്റീയര്‍മാരെ (പി.എല്‍.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

✅ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇപ്പോൾ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

✅750 രൂപ ദിവസ വേതനാ അടിസ്ഥാനത്തില്‍, ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളില്‍ 1വര്‍ഷത്തേക്കാണ് നിയമനം.

✅വിദ്യാഭ്യാസ യോഗ്യത
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. എം.എസ്.ഡബ്ല്യൂ, ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. 

✅പ്രായപരിധി നിയമവിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്സും മറ്റുള്ളവര്‍ക്ക് 25-65 വയസ്സുമാണ്. 

✅അപേക്ഷകരെ നിയമാനുസൃതമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.

 താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് മുമ്പായി ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നേരിട്ടോ, സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ എന്ന വിലാസത്തില്‍ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0477-2262495

മറ്റു ജോലി ഒഴിവുകൾ

മെഡിക്കൽ ഓഫീസർ ജോലി ഒഴിവ്

ആലപ്പുഴ ജില്ലാ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പീഡിയാട്രിക് സർജറി വിഭാഗത്തിൽ എം ബി ബി എസ് യോഗ്യതയും ടി സി എം സി രജിസ്ട്രേഷൻ ഉള്ളവരായ ഇദ്യോഗാർഥികളിൽ നിന്നും മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

ജോലി നേടാൻ താൽപര്യമുള്ളവർ ഏപ്രിൽ 15 നു ചൊവ്വാഴ്ച രാവിലെ 11മണിക്ക് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുo ആയി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകുക.
Previous Post Next Post

نموذج الاتصال