കുടുംബശ്രീ സംസ്ഥാന മിഷനിൽ ജോലി അവസരം
കുടുംബശ്രീ സംസ്ഥാന മിഷനിൽ ജോലി അവസരം
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബൻററി) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം വാർഷിക കരാർ വ്യവസ്ഥയിലായിരിക്കും..
ജോലി : സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ (അനിമൽ ഹസ്ബൻററി)
ഒഴിവ് : 1 (സംസ്ഥാന മിഷൻ)
നിയമന രീതി : കരാർ നിയമനം (വാർഷിക കരാർ വ്യവസ്ഥയിൽ - (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി))
വിദ്യാഭ്യാസ യോഗ്യത : വെറ്ററിനറി സയൻസ്, ഫിഷറീസ്, ഡയറി ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം
പ്രായപരിധി : 28/02/2025 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
പ്രവൃത്തിപരിചയം
മൃഗസംരക്ഷണ മേഖലയിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയമുള്ളവർക്ക്
മുൻഗണന.ശമ്പളം : 30,000 രൂപ പ്രതിമാസം ലഭിക്കുന്നതാണ്.
ജോലിയുടെ സ്വഭാവം
കടുംബശ്രീ മിഷനിലെ മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, നൂതനാശയങ്ങൾ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസിതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫീൽഡ്തല പ്രവർത്തനങ്ങൾ
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്യേണ്ടതാണ്.
നിയമന രീതി
സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം സി.എം.ഡി.ക്കുണ്ടായിരിക്കും.
Join the conversation